Sunday, June 7, 2020

എന്നിലെ ഞാൻ

കുറച്ചുനാളെൻ അമ്മയാകണം...
എന്നിലെ  നന്മ്മകൾ ചികഞ്ഞെടുക്കണം ..

കുറച്ചുനാളെൻ പ്രിയ  ഭാര്യ ആകണം...
എന്നിലെ സ്നേഹത്തിൻ ആഴം  അളക്കണം.....

കുറച്ചുനാളെൻ മകളാകണം...
എന്നിലെ ഹീറോയ്ക്കു ചിറകുകൾ  ഏകണം...

കുറച്ചുനാളെൻ അച്ഛൻ ആകണം...
എന്നിലെ    എന്നെ തിരിച്ചറിയണം ....

കള്ളങ്ങൾ

പറയുവാറേറെ ഉണ്ട് കള്ളങ്ങൾ...
പണം  ഏറെ ഉണ്ടെന്നു അച്ഛനോട്
പണിയൊന്നും  ഇല്ലെന്നു അമ്മയോട്
പതിയയെ പോകൂന്നു ഭാര്യയോട്

പുഞ്ചിരി പൊതിഞ്ഞ
പശ്ചാത്താപത്തിൻ കൈപ്പുള്ള
പരമ  നുണകൾ...

Monday, January 14, 2019

തലകുനിച്ചു

കൂട്ടുകൂടുന്നതും തലകുനിച്ചു .....
കഥ പറയുന്നതും തലകുനിച്ചു   .....
കനവ് കാണുന്നതും തലകുനിച്ചു .....

ഈ  നീ മരിക്കുന്നതും തലകുനിച്ചു.... 

Saturday, January 5, 2019

മനസ്സിലിന്നും ............

മനസ്സിലിന്നും 
ബാല്യമെന്ന പാരിജാതം പൂത്തുനിൽക്കുന്നു ....
കരി അടിച്ചൊരു കരളിനുള്ളിൽ അത് കുളിരു പാകുന്നു .....
മനസ്സിൽ മതിലുകെട്ടിയ മടല് മെല്ലെ താഴെ വീഴുന്നു.....

കെട്ടു പൊട്ടിയ പട്ടമായതു പാറി അകലുന്നു 

കനല് കീറിയ പാടമെല്ലാം ഈറമാകുന്നു ....
കാറ്റ് പോയ ചാടുകളും  കാന്തമാകുന്നു  ...
കരുവാളിച്ച കാലുകൾക്കത് ശക്തിയേകുന്നു .....
കണ്ണടച്ചാൽ ഇന്നുമുള്ളിൽ കൊണ്ടോട്ടി ബസ് പായുന്നു .....

പാടമെല്ലാം കുട്ടികൾ തൻ കൂക്കലേറുന്നു 
വെള്ളമില്ലാ തൊട്ടിലാകെ മീൻ ഞവിക്കുന്നു ...
ഈറനായേൻ കാലിലാകെ 
അവ മുത്തമേകുന്നു ......

നെഞ്ചിനുള്ളിൽ പഴയ സ്കൂളിൻ 
മണി  മുഴങ്ങുന്നു ....
ഉള്ളിനുള്ളിൽ പേമാരി ചീറി എത്തുന്നു
ഓർമകളിൽ കണ്ണുനീരിൻ  പൊയ്ക വിരിയുന്നു .....

Friday, December 28, 2018

ഭ്രാന്തൻ

ഭ്രാന്തൻ 
.............


നിങ്ങൾ പറഞ്ഞു നീ ഭ്രാന്തനെന്നു ...
നിങ്ങൾ പറഞ്ഞു നീ പൊഴനെന്നു ...

ഞൊടിയിട വിടാതെ 
ചുറ്റും കാണാതെ 
ചിന്തകൾ വിൽക്കാതെ 


ഉള്ളതെല്ലാം കെട്ടി പിടിച്ചിട്ട് 
വെട്ടി പിടിച്ചിട്ടു ... ഊതിവീർപ്പിച്ചിട്ട് 

ഒടുവിൽ ഒരു നാളിൽ 
ഒന്നുമില്ലാതെ പൊകുന്ന 

ഈ നീയോ ഈ ഞാനോ ഭ്രാന്തൻ ...