മനസ്സിലിന്നും
ബാല്യമെന്ന പാരിജാതം പൂത്തുനിൽക്കുന്നു ....
കരി അടിച്ചൊരു കരളിനുള്ളിൽ അത് കുളിരു പാകുന്നു .....
മനസ്സിൽ മതിലുകെട്ടിയ മടല് മെല്ലെ താഴെ വീഴുന്നു.....
കെട്ടു പൊട്ടിയ പട്ടമായതു പാറി അകലുന്നു
കനല് കീറിയ പാടമെല്ലാം ഈറമാകുന്നു ....
കാറ്റ് പോയ ചാടുകളും കാന്തമാകുന്നു ...
കരുവാളിച്ച കാലുകൾക്കത് ശക്തിയേകുന്നു .....
കണ്ണടച്ചാൽ ഇന്നുമുള്ളിൽ കൊണ്ടോട്ടി ബസ് പായുന്നു .....
പാടമെല്ലാം കുട്ടികൾ തൻ കൂക്കലേറുന്നു
വെള്ളമില്ലാ തൊട്ടിലാകെ മീൻ ഞവിക്കുന്നു ...
ഈറനായേൻ കാലിലാകെ
അവ മുത്തമേകുന്നു ......
നെഞ്ചിനുള്ളിൽ പഴയ സ്കൂളിൻ
മണി മുഴങ്ങുന്നു ....
ഉള്ളിനുള്ളിൽ പേമാരി ചീറി എത്തുന്നു
ഓർമകളിൽ കണ്ണുനീരിൻ പൊയ്ക വിരിയുന്നു .....
No comments:
Post a Comment